യുവതിയുടെ ആത്മഹത്യ: വിവാഹ വാഗ്ദാനം നല്കി പിന്മാറിയ യുവാവ് കസ്റ്റഡിയില്‍
കൊട്ടിയം: കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ പള്ളിമുക്ക് സ്വദേശി ഹാരീസിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകള്‍ റംസി (24) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ റംസിയെ കണ്ടത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വളയിടല്‍ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം യുവാവ് വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
റംസി മരിക്കുന്നതിന് മുമ്പ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഹാരീസിന്റെ അമ്മയോട് റംസി പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.