സ്പ്രിഗ്ളര്‍ വിവാദങ്ങള്‍ക്ക് പുറകെ പോവാനില്ല; മന്ത്രി എ.കെ.ബാലന്
കൊച്ചി: സ്പ്രിഗ്ളര്‍ വിവാദങ്ങള്‍ക്ക് പുറകെ പോവാനില്ലെന്നും കമ്പനിയുമായുള്ള ഇടപാടില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി എ.കെ.ബാലന്. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പ്രിഗ്ളര്‍ കമ്പനിയുമായുള്ള ഇടപാട് മുഖ്യമന്ത്രി ഒറ്റക്കല്ല തീരുമാനിച്ചത് . കമ്പനി അവരുടെ സാങ്കേതിക വിദ്യ സര്‍ക്കാരിന് സംഭാവന ചെയ്യുകയാണ് ചെയ്തത്. 2001 -2006 കാലഘട്ടത്തില്‍ എഡിബിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 1500 കോടി രൂപ വാങ്ങിയതിന് കണക്കുണ്ടോയെന്നും മന്ത്രി ചോദിച്ചു.