ഗണ്മാന് കൊവിഡ്; മന്ത്രി എ കെ ബാലന് ക്വാറന്റൈനില്‍
തിരുവനന്തപുരം: ഗണ്മാന്മാരില് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി എ കെ ബാലന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി എ കെ ബാലന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗണ്‍മാനോട് സമ്ബര്ക്കത്തില്വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ ഓഫിസ് രണ്ടുദിവസത്തേക്ക് അടയ്ക്കുകയും ചെയ്തു.
ആഗസ്ത് 14 മുതല്‍ 28 വരെ ഗണ്മാന് ഡ്യൂട്ടിയിലുണ്ടായിരുന്നതായി മന്ത്രി എ കെ ബാലന് അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. ഓഫിസ് സംബന്ധമായ ജോലികള്‍ ഔദ്യോഗികവസതിയായ പമ്ബയില്‍ തല്ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.