Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

കേന്ദ്ര ബജറ്റ് 2019 | പ്രധാന പ്രഖ്യാപനങ്ങൾ

05 July 2019 02:45 PM

ന്യൂഡൽഹി : ചാണക്യസൂത്രം പരാമർശിച്ച്കൊണ്ടായിരുന്നു  ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. നീതി ആയോഗിൽ അധിഷ്ഠിതമായ ബജറ്റ് ആണ് സർക്കാർ അവതരിപ്പിക്കുന്നത്. ഇത് പുതിയ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റ് ആണെന്ന് മന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞു. അര നൂറ്റാണ്ടിനുശേഷമാണ്  ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്. 1970-ൽ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്.

 

കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ച 2019 ലെ സമ്പൂർണ്ണ പൊതു ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

 

  •  ഇന്ത്യയുടെ സമ്പദ്ഘടന 2.7 ട്രില്യൻ ഡോളറായി വളർന്നു. അടുത്ത സാമ്പത്തിക വർഷങ്ങളിൽ അത് 5 ട്രില്യൻ ഡോളറായി വളർച്ച നേടും.
  • രാജ്യത്ത് ഇതുവരെ " 210 " കിലോമീറ്റർ മെട്രോ റെയിൽ സർവ്വീസ് ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷം " 300" കിലോമീറ്റർ മെട്രോ റെയിൽ സർവ്വീസ് പുതിയതായി ആരംഭിക്കും.
  • ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഒരു ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് സംവിധാനം നടപ്പിലാക്കും.
  • ഇലക്ട്രിക്കൽ വാഹനങ്ങൾ വ്യാപകമാക്കുന്നതിനായി 20,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
  • 2022 ൽ 1.95 കോടി വീടുകൾ നിർമ്മിച്ച് നൽകും..
  • ചെറുകിട വ്യാപാരികൾക്ക് പുതിയതായി " പ്രധാനമന്ത്രി കരം യോഗി മാൻദണ്ഡ് പെൻഷൻ " പദ്ധതി പ്രഖ്യാപിച്ചു.
  • MSME വായ്പയ്ക്ക് 350 കോടി രൂപ അനുവദിച്ചു.
  • 2030 വരെ ഇന്ത്യൻ റെയിൽവേ വികസനത്തിന് 50 ലക്ഷം കോടി രൂപ ചെലവഴിക്കും.
  • വാടക നിയമം പുതുക്കി " മാതൃകാ വാടകനിയമം " കൊണ്ടുവരും.
  • രാജ്യത്ത് ഒന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് കൊണ്ടുവരും.
  • 2022 നകം എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഗ്യാസും , വൈദ്യുതിയും ലഭ്യമാക്കും..
  • തേൻ , മുള , ഖാദി മേഖലയ്ക്ക് " 100 " ക്ലസ്റ്ററുകൾ പുതിയതായി ഉണ്ടാക്കും.
  • ജലസ്രോതസ്സുകളുടെ പരിശീലനത്തിനും, വിതരണത്തിനും ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കും.
  • രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കും..
  • രാജ്യത്തെ ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും.
  • ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് 2% നികുതി ഇളവ് നൽകും.
  • കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരീശീലന പദ്ധതി.
  • സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് മാത്രമായി പ്രത്യേക ടിവി ചാനൽ ആരംഭിക്കും.
  • ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വേണ്ടി 400 കോടി രൂപയുടെ പദ്ധതി .
  • ചെറുകിട- ഇടത്തരം വ്യവസായ പദ്ധതികൾക്ക് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു .
  • തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് " 4 " അടിസ്ഥാന മേഖലകളായി തിരിക്കും.
  • പ്രധാനമന്ത്രി സടക് യോജനവഴി 1.25 . ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കും.
  • സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികൾ - സ്വയം സഹായസംഘങ്ങളിലെ സ്ത്രീകൾക്ക് -5000 രൂപയുടെ ഓവർ ട്രാഫ്റ്റ്. ഒരു സ്വയം സഹായസംഘത്തിലെ ഒരു വനിതയ്ക്ക് ഒരു ലക്ഷം വായ്പ.
  • ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികൾ തുടരും. അവയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തും. റോഡ്, ജല, വായു ഗതാഗതം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കും.
  • പൊതുമേഖലാ ബാങ്കുകൾ 70000 കോടി രൂപ വായ്പ നല്‍കും.
  • ഇന്ത്യൻ പാസ്പോര്‍ട്ടുള്ള എൻആ‍ര്‍ഐ പൗരന്മാര്‍ക്ക് ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാ‍ര്‍ കാര്‍ഡ് ലഭ്യമാക്കും.
  • തൊഴിൽ നിയമങ്ങൾ ഏകോപിപ്പിക്കും. ഖേലോ ഇന്ത്യയ്‍ക്ക് കീഴില്‍ ദേശീയ തലത്തില്‍ കുട്ടികളിലെ കായികതാരങ്ങളെ കണ്ടെത്താന്‍ പദ്ധതി നടപ്പിലാക്കും.
  • ഡിഡി ചാനലില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി മാത്രമായി ടെലിവിഷന്‍ പരിപാടി ആരംഭിക്കും. അവരുടെ ഫണ്ടിങ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കും.
  • സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ പദ്ധതി. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാം. ഇതിനുള്ള മാര്‍ഗരേഖ രൂപീകരിക്കും.
  • വരും തലമുറയെ ബോധവാന്മാരാക്കാൻ ഗാന്ധിപീഡിയ നിലവിൽ വരും. ഗവേഷണത്തിലൂന്നി വിദ്യാഭ്യാസ നയം. എല്ലാ ഗ്രാമത്തിലും ഡിജിറ്റൽ സാക്ഷരത.
  • ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജൽ ജീവൻ.
  • സീറോ ബജറ്റ് ഫാമിങ് നടപ്പിലാക്കും. ഇതിനോടകം അത് പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതി രാജ്യം മുഴുവൻ ലഭ്യമാക്കും.
  • 'ഒരു രാജ്യം ഒരു കാർഡ്': ഊർജ്ജ, ഗതാഗത മേഖലകൾക്ക് ഊന്നൽ കൊടുത്ത് ബജറ്റ്
  • ഓരോ പൗരനും ആവശ്യമായ അളവിൽ കുടിവെള്ളം ലഭ്യമാക്കും.
  • ബഹിരാകാശ ഗവേഷണ വിജയങ്ങൾ വാണിജ്യവത്കരിക്കും.
  •  പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം 1,25,000 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു.
  • സോഷ്യൽ സ്റ്റോക് എക്സേഞ്ച് നിലവിൽ കൊണ്ടുവരും. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും
  • എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി ലഭ്യമാക്കും.
  • റെയിൽവേ വികസനം വേഗത്തിലാക്കാൻ പിപിപി പദ്ധതികൾ.
  • 45 ലക്ഷം രൂപ വരെ വിലയുള്ള വീട് വാങ്ങിയാല്‍ കൂടുതല്‍ നികുതിയിളവ്‌.
  • 17 മുന്‍നിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും.
  • സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി.
  • അഞ്ച് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കുനത് തുടരും 
  • പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക.
  • റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിന് നിര്‍ദേശം. നിലവില്‍ 120 കോടിയലധികം ആളുകള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെന്ന് മന്ത്രി.
  • കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന ഒന്ന്,രണ്ട്, അഞ്ച്, 10,20 രൂപയുടെ പുതിയ കോയിനുകള്‍ പുറത്തിറക്കും.
  • 400 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം ടാക്‌സ് നല്‍കിയാല്‍ മതി.നിലവില്‍ ഇത് 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ബാധകമായിരുന്നത്..
  • ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ ഇളവ്‌.
  • എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലയിലെ ഓഹരികള്‍ വിറ്റഴിക്കും.
  • ഗാന്ധിയന്‍ മൂല്യങ്ങളെ കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി 'ഗാന്ധിപീഡിയ'.
  • ഭവന വായ്പാ രംഗത്തെ നിയന്ത്രണാധികാരം റിസര്‍വ് ബാങ്കിന് തിരികെ നല്‍കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration