രാജ്യത്തെ എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ല: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യത്തെ എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ലെന്നും സ്വകാര്യവത്കരണം വേണ്ടിവരുന്നിടത്തെല്ലാം തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണം ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്. ബാങ്കുകള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാകണമെന്നും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബാങ്കുകള്‍ക്ക് പ്രാപ്തിയുണ്ടാകണമെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടക്കുന്നത്.
ഐ.ഡി.ബി.ഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എല്‍.ഐ.സി ഓഹരി വിറ്റഴിക്കല്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയുടെ സ്വകാരവല്‍കരണം,ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം, നിയന്ത്രണരഹിതമായ വിറ്റഴിക്കല്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ പ്രതിലോമപരമായതിനാല് എതിര്‍ക്കപ്പെടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളി സംഘടനകള്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്.