കല്യാണ വീട്ടില്‍ കയ്യാങ്കളി, വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു, അയല്‍വാസികള്‍ പിടിയില്‍
ഇന്നലെ കിളിമാനൂർ, വാമനപുരം പുല്ലയിൽ ഭാഗത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. ഇന്നലെ വൈകിട്ട് കാട്ടുപന്നിയെ പിന്തുടർന്ന പുലിയെ കണ്ടതായി പുല്ലയിൽ നിവാസികൾ പറഞ്ഞു. ഇതേതുടർന്ന് വനം വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി വാമനാപുരം പെരുന്ത്ര ഭാഗത്തായി വീണ്ടും പുലിയെ കണ്ടതായി സംശയിക്കുന്നു. പൊന്മുടി മലനിരകളിൽ നിന്നോ മറ്റോ വാമനപുരം നദി വഴി ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സംശയിക്കാം. പ്രദേശത്ത് പുലി ഇറങ്ങിയ വാർത്ത പരന്നതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലാണ്.