13-Mar-2022 10:58 PM(IST)
ലോകത്തിന്റെ സൗന്ദര്യവും സംഘർഷവുമായി 86 സിനിമകൾ

രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകൾ .അഫ്‌ഗാൻ ,ഇറാഖ് തുടങ്ങിയ സംഘർഷ ഭൂമികൾ ഉൾപ്പടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഓസ്കാർ നോമിനേഷൻ നേടിയ ഡ്രൈവ് മൈ കാർ, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച റിപ്പിൾസ് ഓഫ് ലൈഫ്, പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ, അഹെഡ്‌സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സൺ ചിൽഡ്രൻ,ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രവും ലോക സിനിമ വിഭാഗത്തിലുണ്ട്.
ഒരു അൽബേനിയൻ വിധവയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ഹൈവ്, യുക്രൈനിലെ മാതൃജീവിതങ്ങളെ പ്രമേയമാക്കിയ 107 മദേഴ്സ്, കൗമാരക്കാരുടെ പ്രണയം ചിത്രീകരിക്കുന്ന ഫ്രഞ്ച് ചിത്രം എ ടൈൽ ഓഫ് ലവ് ആൻഡ് ഡിസൈയർ, ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബെല്ലാഡ് ഓഫ് എ വൈറ്റ് കൗ തുടങ്ങിയ ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സംവിധായകരായ നടേശ് ഹെഗ്‌ഡെ, പ്രസൂൺ ചാറ്റർജി എന്നിവരുടെ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഗോവധത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് നടേശ് ഹെഗ്‌ഡെ സംവിധാനം ചെയ്ത പെർഡോയുടെ പ്രമേയം. മതം സൗഹൃദത്തിൽ ഏൽപ്പിൽക്കുന്ന ആഘാതമാണ് പ്രസൂൺ ചാറ്റർജിയുടെ ടു ഫ്രണ്ട്‌സ് ചർച്ച ചെയ്യുന്നത്. റോബോട്ടുകളോടൊപ്പമുള്ള മനുഷ്യജീവിതത്തെ ആവിഷ്ക്കരിക്കുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ അടക്കം 23 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
13-Mar-2022 10:56 PM(IST)
അഫ്‌ഗാൻ ജീവിതക്കാഴ്ചകളുമായി എ ലെറ്റർ ടു ദി പ്രസിഡന്റ്

താലിബാൻ ജയിലിൽ അടച്ച വനിതയുടെ ജയിൽ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാൻ ചിത്രം എ ലെറ്റർ ടു ദി പ്രസിഡന്റ് രാജ്യാന്തര ചലച്ചിത്രമേളയിൽ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രം മേളയുടെ ജൂറിഫിലിംസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ എ ലെറ്റർ ടു ദി പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .
സമൂഹത്തിലെ ജാതി വേർതിരിവുകളും വിധവകളുടെ ജീവിതവും ചർച്ച ചെയ്യുന്ന ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധയാണ് ഈ വിഭാഗത്തിലെ മറ്റൊരു ചിത്രം.യു. ആർ .അനന്തമൂർത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ജീവിതാനു
12-Mar-2022 10:41 PM(IST)
യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാര്‍’

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ‘ഓപ്പിയം വാര്‍’ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രെമിംഗ് കോഫ്‌ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബര്‍മാക് സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കുത്.യുദ്ധത്തിനിടയില്‍ വിമാനം തകര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട രണ്ട് അമേരിക്കന്‍ സൈനികര്‍ അതിജീവനത്തിനായി ഒരു അഫ്ഗാന്‍ കുടുംബത്തെ ആശ്രയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2008ലെ ഓസ്‌കാര്‍ അവാര്‍ഡിനു തെരെഞ്ഞെടുക്കപ്പെട്ട ചിത്രം റോം ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ മാര്‍ക്ഒറേലിയോ പുരസ്‌കാരം നേടിയിട്ടുണ്ട്.അഫ്ഗാന്റെ രാഷ്ട്രീയം ആദ്യ ചിത്രമായ ഒസാമയിലൂടെ ലോകത്തിനു മുില്‍ എത്തിച്ച സിദ്ദിഖ് ബര്‍മാകിന്റെ രണ്ടാമത്തെ ചിത്രമാണിത്.
12-Mar-2022 09:05 PM(IST)
IFFK : സംഘർഷഭൂമിയിൽ നിന്നും എട്ട് അതിജീവനക്കാഴ്ചകൾ
യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് െഫ്രയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിെൻ്റ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന നവീദ് മഹ്മൗദിയുടെ ഡ്രൗണിങ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരജേതാവായ സിദ്ദിഖ് ബർമാകിെൻ്റ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. ഹിനെർ സലീം സംവിധാനം ചെയ്ത കിലോമീറ്റർ സീറോ, ബഹ്മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാഖ്–കുർദ് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന യുവ സൈനികരുടെ സാഹസിക ജീവിതമാണ് കിലോമീറ്റർ സീറോയുടെ പ്രമേയം.
നവാഗതനായ മൗങ് സൺ സംവിധാനം ചെയ്ത മണി ഹാസ് ഫോർ ലെഗ്സ്, ത്രില്ലർ ചിത്രങ്ങളായ സ്േട്രഞ്ചേഴ്സ് ഹൗസ്, ത്രീ സ്േട്രഞ്ചേഴ്സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാൻമർ ചിത്രങ്ങൾ.
11-Mar-2022 11:02 PM(IST)
മീഡിയാ ഡ്യൂട്ടി പാസിനുള്ള അപേക്ഷ ഞായറാഴ്ച വരെ
മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 13 ന് അവസാനിക്കും.മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .അപേക്ഷകന്റെ ഫോട്ടോ,ഇ മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,സ്ഥാപനത്തിന്റെ ഐ ഡി കാര്‍ഡ് എന്നീ രേഖകളോടൊപ്പം വേണം പാസിനായി അപേക്ഷിക്കേണ്ടത്. ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .രജിസ്‌ട്രേഷന് ശേഷം ബ്യുറോ മേധാവികള്‍ ലെറ്റര്‍ പാഡില്‍ മീഡിയാസെല്ലില്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകള്‍ നല്‍കുകയുള്ളൂ. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം.
നിലവില്‍ ലോഗിന്‍ ഐ ഡി ഇല്ലാത്തവര്‍ ഇ-മെയില്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്ത് മീഡിയ ഓപ്ഷനില്‍ അപേക്ഷിക്കണം.ഡ്യൂട്ടി പാസിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസ് നല്കുന്നതുവരെയുള്ള ഭാഗമാണ് പൂരിപ്പിക്കേണ്ടത്.അതിനു ശേഷം ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് സ്ഥാപന വിലാസം മാറ്റുകയാണെങ്കില്‍ വിലാസം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍ 7907565569,9544917693 .സാങ്കേതികമായ സംശയങ്ങള്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 8304881172.
11-Mar-2022 11:02 PM(IST)
ഡെലിഗേറ്റ് പാസുകളുടെ വിതരണം മാർച്ച് 16 മുതൽ
രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത് .മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.
പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 1000 രൂപാ വീതവും വിദ്യാർത്ഥികൾ 500 രൂപാ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങൾ 8304881172 എന്ന മൊബൈൽ നമ്പറിലും helpdesk@iffk.in എന്ന ഇ-മെയിലിലും ലഭ്യമാണ്. പ്രതിനിധികൾക്ക് പേയ്‌മെന്റിനു മുൻപ് പ്രൊഫൈലിൽ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു