സന്നിധാനത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി
കൊച്ചി: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അയ്യായിരം തീര്‍ത്ഥാടകരെ പ്രതിദിനം അനുവദിക്കാന്‍ ആണ് കോടതി അനുമതി നല്‍കിയത്. ഡിസംബര്‍ 20 മുതലാണ് ഇത് നിലവില്‍ വരുക.
ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയ തീര്‍ത്ഥാടകരെ മാത്രമേ ശബരിമലയില്‍ അനുവദിക്കാവുവെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതായത് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവര്‍ക്ക് ഇനിമുതല്‍ കയറാന്‍ സാധിക്കില്ല. മകരവിളക്ക് സമയത്തും കോവിഡ് ടെസ്റ്റ് നടത്തണമെന്നും കോടതി അറിയിച്ചു.കൂടാതെ മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു.
കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. 18 പൊലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് എന്നിവര്‍ക്ക് നേരത്തെ കോവിദഃ സ്ഥിരീകരിച്ചിരുന്നു.