Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ബർഗ്മാന് ആരാധകരേറുന്നു | സവിശേഷതകൾ ഇങ്ങനെ

29 September 2020 08:32 PM

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി ഇന്ത്യയിലെ ഏക മാക്‌സിസ്കൂട്ടർ മോഡലായ ബർഗ്മാൻ സ്ട്രീറ്റിന്റെ പുതിയ പതിപ്പിന് ആരാധകരേറുന്നു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് എൻജിൻ പരിഷ്കരിച്ചതോടൊപ്പം പുത്തൻ നിറവും 2020 ബർഗ്മാൻ സ്ട്രീറ്റ് ശ്രേണിയിൽ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. 77,900 രൂപയാണ് പുത്തൻ ബർഗ്മാൻ സ്ട്രീറ്റിന്റെ എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന BS4 ബർഗ്മാൻ സ്ട്രീറ്റിനെക്കാൾ Rs 7,000 രൂപ കൂടുതലാണ് പുത്തൻ മോഡലിന്.

കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബർഗ്മാൻ സ്ട്രീറ്റിലെ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ സുസുക്കി പരിഷ്കരിച്ചത്. കാർബുറേറ്റഡ് മോഡലിനേക്കാൾ മികച്ച പവർ ഡെലിവെറിയും ഇന്ധനക്ഷമതയും പരിഷ്ക്കരിച്ച എൻജിൻ തരും എന്ന് സുസുക്കി അവകാശപ്പെടുന്നു. 8.7 ബിഎച്ച്പി പവറും 10 എൻഎം ടോർക്കുമാണ് പുതുക്കിയ എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. പവർ BS4 എഞ്ചിന് സമാനമാണെങ്കിലും ടോർക്ക് 0.2 എൻഎം പരിഷ്കരിച്ച എൻജിനിൽ കുറഞ്ഞിട്ടുണ്ട്. സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റത്തിനൊപ്പം പുതിയ ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട് ആൻഡ് കിൽ സ്വിച്ച് ആണ് 2020 ബർഗ്മാൻ സ്ട്രീറ്റിലെ മറ്റൊരു അപ്‌ഡേറ്റ്.

വലിപ്പം കൂടിയ വിൻഡ്‌സ്ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന വീതിയേറിയ ഏപ്രോൺ, വലിപ്പമേറിയ സെറ്റ് എന്നിങ്ങനെ ബർഗ്മാൻ സ്ട്രീറ്റ് മോഡലിന്റെ പ്രത്യേകതകൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. അതെ സമയം മാറ്റ് ഗ്രേ, വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിലവിലുള്ള കളറുകൾക്കൊപ്പം മെറ്റാലിക് മാറ്റ് ബോർഡെക്‌സ് റെഡ് എന്നൊരു പുത്തൻ കളർ ഓപ്ഷൻ 2020 വേർഷനിൽ അവതരിപ്പിച്ചിട്ടുണ്ട്.

മാക്‌സി സ്കൂട്ടറിന്റെ സൈക്കിൾ പാർട്സിലും സുസുക്കി മാറ്റങ്ങൾ വരുത്തിയിട്ടില്ല. 12 ഇഞ്ച് മുൻ ചക്രവും, 10 ഇഞ്ച് പിൻ ചക്രവുമാണ് ബർഗ്മാൻ സ്ട്രീറ്റിന്. ടെലിസ്‌കോപ്പിക് മുൻ ഫോർക്കുകളും മോണോഷോക്ക് പിൻ സസ്പെൻഷനുമാണ്. കോമ്പി ബ്രെയ്ക്ക് സിസ്റ്റത്തോടൊപ്പം പ്രവർത്തിക്കുന്ന മുന്നിൽ ഡിസ്‌കും, പുറകിൽ ഡ്രം ബ്രെയ്ക്കുമാണ് ബർഗ്മാൻ സ്ട്രീറ്റിന്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration