എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ചു
എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി സുസുക്കി.4.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ -സിഎന്‍ജിക്ക് കരുത്ത് പകരുന്നത്.മികച്ച ഡിസൈനും സ്റ്റെലിംങ്ങുമാണ് വാഹനത്തിന്റെ വിജയത്തിന് മുതല്‍ കൂട്ട് ആയതെന്നും കമ്ബനി അറിയിച്ചു. പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ.
സുരക്ഷ ക്രമീകരണങ്ങളിലേക്ക് നോക്കിയാല്‍ ഇബിഡിയോടു കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.ഇതോടൊപ്പം ഇന്റീരിയറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയ്ക്ക് താഴെ ഒരു വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ് എന്നിവയും ലഭ്യമാകുമ്ബോള്‍ വാഹനം മികച്ചൊരു തെരഞ്ഞെടുപ്പാകും.