ശ്രീലങ്ക ബോംബ് സ്ഫോടനം: കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്
കോയമ്പത്തൂർ : ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ് തുടരുന്നു. ഏഴ് സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഉക്കടം, പോത്തനൂര്‍, കുനിയപത്തുര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലാണ് റെയ്ഡ്.ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.
റെയ്ഡിൽ നിലവിൽ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന് സംശയിക്കുന്നയാൾക്കെതിരെ എൻഐഎ കേസെടുത്തു. കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെയാണ് കേസെടുത്തത്.