ഷെറിന് മാത്യൂസ് കൊലപാതകം; വളർത്തച്ഛൻ വെസ് ലി മാത്യൂസിന് ജീവപര്യന്തം
ഡാലസ് : അമേരിക്കയിൽ മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ കൊലപാതകത്തിൽ മലയാളിയായ വളർത്തച്ഛൻ വെസ് ലി മാത്യൂസിന് ജീവപര്യന്തം. ഡാലസിലെ കോടതിയാണ് വിധി പറഞ്ഞത്. മൂന്ന് വയസുകാരി ഷെറിൻ മാത്യുവിനെ 2017 ഒക്ടോബറിലാണ് വീടിന് അടുത്തുളള കലുങ്കിനിടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേസിൽ മതിയായ തെളിവുകളില്ലാത്തതിനാൽ വളർത്തമ്മ സിനിയെ കോടതി വെറുതെ വിട്ടിരുന്നു.