Saturday, May 11, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

കണ്ണൂർ സർവകലാശാല യൂണിയൻ എസ്‌എഫ്‌ഐക്ക്‌

30 July 2019 04:43 PM

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ വീണ്ടും എസ്‌എഫ്‌ഐക്ക്‌. മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐയുടെ വിജയം. 123 കൗൺസിലർമാരിൽ 112 പേർ വോട്ട്‌ ചെയ്‌തപ്പോൾ 75 വോട്ടുകളാണ്‌ എസ്‌എഫ്‌ഐ നേടിയത്‌.

മോറാഴ സ്‌റ്റെംസ്‌ കോളേജ് ബിരുദ വിദ്യാർഥിനിയും ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ ശിശിരയാണ്‌ ചെയർപേഴ്സൺ. ശിശിരയ്‌ക്ക്‌ 75 വോട്ട്‌ ലഭിച്ചപ്പോൾ കെഎസ്‌യു എംഎസ്‌എഫ്‌ സംഖ്യത്തിന്റെ സ്ഥാനാർഥി അലൻ ജോ റെജിക്ക്‌ 38 വോട്ടുമാത്രമേ നേടാനായുള്ളൂ

ജനറൽ സെക്രട്ടറിയായി മുന്നാട്‌ പീപ്പിൾസ് കോളേജ്‌ ബിരുദ വിദ്യാർഥിയും കാസർകോട്‌ ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ വിഷ്ണുരാജാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 37 വോട്ടുകൾക്കാണ്‌ എതിർസ്ഥാനാർഥി കെ അഷ്‌റഫിനെ പരാജയപ്പെടുത്തിയത്‌.

പിലാത്തറ കോ–- ഓപ്പറേറ്റീവ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ - പി ദർശനയാണ്‌ ലേഡി വൈസ്‌ ചെയർപേഴ്‌സൺ. 38 വോട്ടുകൾക്കാണ്‌ എതിർസ്ഥാനർഥി ഷബാനയെ ദർശന പരാജയപ്പെടുത്തിയത്‌.വൈസ് ചെയർമാനായി- നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എ വി അനൂപിനെയും ജോയിന്റ്‌ സെക്രട്ടറിയായി- പയ്യന്നൂർ കോളേജിലെ പ്രണവ് പ്രഭാകരനെയും തെരഞ്ഞെടുത്തു.

കാസർകോട്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി - ടി പി അഭിരാമി (ചീമേനി ഐഎച്ച്ആർഡി കോളേജ്), കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി -അഭിരാഗ് ചന്ദ്രൻ (കല്യാശേരി ആംസ്റ്റക്‌ കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു. വയനാട് ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമായി മാനന്തവാടി ക്യാമ്പസിലെ പി ജി വിദ്യാർഥിയും എസ്എഫ്ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമായ കെ ആർ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration