പാലാരിവട്ടം പാലത്തിൽ ഗതാഗതമേ മുടങ്ങിയിട്ടുള്ളു !
കൊച്ചി : നിർമ്മാണത്തിലെ അപാകതമൂലം അടച്ചിട്ട പാലാരിവട്ടത്തെ മേൽപ്പാലത്തിൽ ഗതാഗതം നിർത്തിയിട്ടു കുറച്ചായി. പക്ഷെ ഇപ്പോൾ ഫോട്ടോഷൂട്ടിനു വേദിയാകുകയാണ് പാലാരിവട്ടം മേൽപ്പാലം. കൊച്ചിയിലെ തന്നെ പാലറ്റ് മീഡിയ ആണ് വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുമായി ഏത്തിയത്.പാലാരിവട്ടം പാലത്തിന്റെ ശോച്യാവസ്ഥയാണ് നർമം കലർന്ന ക്യാപ്ഷനുകളോകടുകൂടി പാലെറ്റ് മീഡിയ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയെ മുഴുവൻ കുരുക്കിലാക്കുന്ന പാലാരിവട്ടം പഞ്ചവടിപ്പാലം പണിതവരോടുള്ള പ്രതിഷേധമാണ് ഇതെന്ന് പാലെറ്റ് മീഡിയ ഫേസ്ബുക്കിൽ കുറിച്ചു.
"'അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !'' എന്ന ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോസ് തുടങ്ങുന്നത്. സച്ചിൻ, ദേവിക എന്നിവരുടെ കല്ല്യാണത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്. രാഹുൽ വി രാജുവിന്റേതാണ് ഫോട്ടോയും ആശയവും.