ആരോഗ്യമന്ത്രിക്ക് "മീഡിയ മാനിയ' ; രമേശ് ചെന്നിത്തല. ഇത്രയും വാർത്താസമ്മേളനം എന്തിനെന്നും ചോദ്യം.
തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കൊവിഡ് രോഗബാധയുടെ സാഹചര്യം ആരോഗ്യമന്ത്രി സ്വന്തം മുഖം മിനുക്കാനാണ് ഉപയോഗപ്പെടുത്തുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ഇന്ന് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. "ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു , അതു ഒഴിവാക്കണം. ആരോഗ്യമന്ത്രി ഇമേജ്ബിൽ ഡിങ് നടത്തുന്നു" ഒരു ദിവസം ഒരു പാട് വാർത്താസമ്മേളനം നടത്തേണ്ട കാര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു.