റീപോളിങ് : മുന്നണികൾ ശക്തമായ പ്രചാരണത്തിൽ
കാസർഗോഡ് : റീപോളിംഗ് പ്രഖ്യാപിച്ച കാസർഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ ശനിയാഴ്ച പോളിംഗ് നടക്കും.ഈ ബൂത്തുകളിൽ ശക്തമായ പ്രചാരണ പരിപാടികൾ ഇതിനകം മുന്നണികൾ തുടങ്ങി കഴിഞ്ഞു.ഈ നാല് ബൂത്തിലും കിട്ടാവുന്നത്രെയും വോട്ടുകൾ സമാഹരികുകയാണ് മുന്നണികളുടെ ലക്ഷ്യം.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69; പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക് എന്നിവടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. 19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.