ഖാദർ കമ്മിറ്റിക്കെതിരെ നിയമസഭാ മാർച്ച് ഇന്ന്
തിരുവനന്തപുരം : ഖാദർ കമ്മിറ്റി തളളിക്കളയണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ അധ്യാപകരും ജീവനക്കാരും സംഘടിപ്പിക്കുന്ന നിയമസഭാ മാർച്ച് ഇന്ന് .മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യും. മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ 20തിൽപ്പരം സംഘടനകളിൽ നിന്നായി 10000 പേർ പങ്കെടുക്കുമെന്ന് . , പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ എംസലാഹുദ്ദീൻ പറഞ്ഞു.