ആർ ബാലകൃഷ്ണപിള്ള ആശുപത്രിയിൽ
കൊട്ടാരക്കര : നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മുന്നോക്ക കോർപ്പറേഷൻ ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ ആർ ബാലകൃഷ്ണപിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിക്ക് കൊട്ടാരക്കരയിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.