ബസ് കയറാന്‍ ഓടുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു
കണ്ണൂര്‍ : ബസില്‍ കയറുന്നതിനിടെ കാല് വഴുതി വീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) ആണ് മരിച്ചത്. പേരാവൂര്‍ വാരപ്പിടികയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
ഭര്ത്താവിനൊപ്പംമെത്തി കാറില്‍ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദിവ്യ ആറ് മാസം ഗര്‍ഭിണിയായിരുന്നു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയാണ് ദിവ്യ.