തിര. കമ്മീഷന് ജോസഫ് പക്ഷത്തിന്റെ കത്ത്
കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്.
സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുന്നെ പാര്‍ട്ടിയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കത്ത് നല്‍കിയതിലൂടെ ജോസഫ് വിഭാഗം ലക്ഷ്യം വയ്ക്കുന്നത്. മാണി വിഭാഗത്തില്‍ നിന്നുള്ള ജോയ് ഏബ്രഹാമാണ് കത്ത് നല്‍കിയത് എന്നതാണ് ഇതില്‍ ശ്രദ്ധേയം.