ജോസഫ് - ജോസ് കെ മാണി അങ്കം മുറുകുന്നു
കോട്ടയം: ജോസ്.കെ മാണിക്കെതിരെ പി.ജെ ജോസഫ്. തനിക്ക് കിട്ടേണ്ട കോട്ടയം ലോക്സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയാണെന്ന് പി ജെ ജോസഫ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ കോട്ടയത്ത് മറ്റാരുടെയും പേര് അപ്പോള്‍ പരിഗണനയിലില്ലായിരുന്നു. രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്കിയതിനാല് ലോക്സഭാ സീറ്റില്‍ ഞാന്‍ കോട്ടയത്ത് മത്സരിക്കാന്‍ ആഗ്രഹം പറഞ്ഞു.
യുഡിഎഫും ഈ ഫോര്‍മുല അംഗീകരിച്ചതാണ്. അന്ന് യോഗത്തില്‍ തലയില്‍ കൈവച്ച് മാണി പിതൃസ്ഥാനത്ത് നിന്ന് അനുഗ്രഹം തന്നിരുന്നു. പിന്നീടാണ് അത് അട്ടിമറിക്കപ്പെട്ടത്. മാതൃഭൂമി ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ജോസഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് എന്നാണു ലഭിക്കുന്ന വിവരങ്ങൾ.