Wednesday, May 01, 2024
 
 
⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ
News

ഇടതു മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം

10 May 2021 03:02 PM

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ടുസീറ്റുകള്‍ ആവശ്യപ്പെട്ടതായി സൂചന. ഘടക കക്ഷികളുമായി സിപിഎം നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ജോസ് കെ.മാണി ആവശ്യപ്പെട്ടിരിക്കുന്നത്.

‘കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉണ്ടാകണമെന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാകാം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ചര്‍ച്ചയില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ സമീപിച്ചതെ’ന്നും എ.കെ.ജി.സെന്ററില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ക്കായി എത്തിയ ജോസ് കെ.മാണി. മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി.

അതേസമയം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് ആവശ്യപ്പെട്ടെങ്കിലും ഇതു സാധ്യമല്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് സൂചന. ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നല്‍കാം എന്ന് സിപിഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഈ നി‍ര്‍ദേശം പാര്‍ട്ടി പരി​ഗണിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് ച‍ര്‍ച്ചയ്ക്ക് വന്ന എല്ലാ കക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും കൂടി കേവലഭൂരിപക്ഷത്തിനാവശ്യമായ എംഎല്‍എമാ‍ര്‍ ഉള്ളതിനാല്‍ മുന്നണിയെ സമ്മര്‍ദത്തിലാക്കി മന്ത്രിസ്ഥാനം നേടാന്‍ ഘടകക്ഷികള്‍ക്കാവില്ല. ജെഡിഎസും എല്‍ജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും രണ്ട് കൂട്ടരും ലയിച്ചു വന്നാല്‍ മന്ത്രിസ്ഥാനം നല്‍കാം എന്ന് സിപിഎം അറിയിച്ചു. എന്നാല്‍ രണ്ട് ദേശീയപാര്‍ട്ടികളും ലയിക്കുന്നതിലെ നിയമപ്രശ്നമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ലയനം സംബന്ധിച്ച്‌ രണ്ട് പാര്‍ട്ടി നേതൃത്വത്തിലും അഭിപ്രായഭിന്നതയും നിലനില്‍ക്കുന്നുണ്ട്. തര്‍ക്കം തുടര്‍ന്നാല്‍ ജെഡിഎസിനാവും മന്ത്രിസ്ഥാനം ലഭിക്കുക.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration