അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം
ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് സൈന്യം വീണ്ടും വെടിവയ്പ് നടത്തി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ന് രാവിലെ 11ഓടെയാണ് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ ട്വീറ്റ് ചെയ്തു.
ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കാഷ്മീരിലേക്ക് പാക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.