ആറു മിനുട്ടില്‍ എതിരാളിയെ മുട്ടുകുത്തിച്ചു; ഭവാനി ദേവിക്ക് ഫെന്‍സിങില്‍ മിന്നുന്ന തുടക്കം
ഒളിമ്പക്സിലെ വനിതാവിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യക്ക് വിജയത്തുടക്കം.ഇന്ത്യന്‍ താരം സി.എ ഭവാനി ദേവി വെറും ആറു മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് തുണീഷ്യയുടെ ബെന്‍ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. വിജയത്തോടെ ഭവാനി ദേവി രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 15-3 നാണ് ഭവാനി ദേവിയുടെ വിജയം. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഭവാനി ദേവി 8-0ന് മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് പോയിന്റ് നേടാന്‍ തുണീഷ്യന്‍ താരത്തിനായത്. ലോക റാങ്കിങ്ങില്‍ 29ാം സ്ഥാനക്കാരിയാണ് ഭവാനി.