മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവി
ന്യൂഡല്‍ഹി: ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും. ബിപിന്‍ റാവത്ത് ഡിസംബര്‍ 31 ന് വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ കരസേനാ ഉപമേധാവിയാണ് നരവാനെ. കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയായി ചുമതലയേല്‍ക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിച്ചുവന്നത് നരവാനെയാണ്.