Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
Entertainment

മഴയും കാറ്റും ചേർന്നെഴുതിയ പ്രണയകാവ്യം | ലൂക്ക | Review

28 June 2019 10:25 PM

സിനിമ കാണുന്നതിന് മുൻപ് തന്നെ കണ്ടിറങ്ങിയ കുറച്ച് കൂട്ടുകാരുടെ അടുത്ത് അഭിപ്രായം ചോദിച്ചിരുന്നു ഒരാൾ ഒഴികെ എല്ലാവരും മനസുമടുപ്പിക്കുന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിരാശ പ്രതീക്ഷിച്ചാണ് തിയേറ്ററിൽ കയറിയത്......

ഒരുമിക്കാൻ കഴിയാതെ പോയ പല പ്രണയകഥകളും, കണ്ടു മറന്ന നിസ്സഹായാവസ്ഥ. 130 മിനിട്ട് നീളുന്ന ചിത്രം തുടക്കം കണ്ട ഫ്രയിമിൽ ഒരു നിരാശ. കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നോവ് , എവിടെയോ ഞാൻ മാത്തനെയും അപ്പുവിനെയും കണ്ടു. നവാഗത സംവിധായകനായ അരുൺ ബോസ് തീർത്തുവച്ചിരിക്കുന്നത് ഒരു പ്രണയകാവ്യം തന്നെയാണ്. അഭിനയിക്കുന്ന സിനിമയിൽ എല്ലാം തന്നെ തന്റേതായ ഒരു മുഘമുദ്ര പതിപ്പിക്കുന്ന ശൈലി ടോവി ഇത്തവണയും മറന്നിട്ടില്ല. ലൂക്ക എന്ന കലയെ സ്നേഹിക്കുന്ന ജീവിതത്തെ പലകോണുകളിൽ നിന്ന് വീക്ഷിക്കുന്ന ഈ കഥാപാത്രം നമുക്ക് മറ്റൊരാളെ കാണുക പ്രയാസമായിരിക്കും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരശീലയിൽ പ്രേത്യക്ഷപ്പെടുന്ന അഹാന കൃഷ്ണകുമാർ, മായനദിയിലെ അപ്പുവിനെ പോലെ സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഒരു ഇടംകാണും എന്നുള്ളത് തീർച്ച.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങൾ എല്ലാം തന്നെ നമ്മെ സിനിമയുടെ മറ്റൊരു ഫീലിൽ എത്തിക്കുവാൻ 100% സഹായിച്ചിരിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

രക്തത്തിൽ തീർത്ത പ്രണയകാവ്യം എന്നതിലുപരി തുപ്പലിൽ തീർത്ത പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്


സിനിമയുടെ അവസാനം ഇങ്ങനെ ഒരു സംഭാഷണം

ഒരു ദിവസം മണ്ണാംകട്ടയും കരീലയും പോകുന്ന വഴിയ്ക്ക് ശക്തിയായ കാറ്റുവന്നു മണ്ണാംകട്ട ഉടനെ കരീലയുടെ മുകളിൽ കയറിയിരുന്നു കാട്ടുകുറഞ്ഞതിനു ശേഷം അവർ വീണ്ടും യാത്രയായി കുറച്ച് ദൂരം പിന്നിട്ടപ്പോൾ മഴപ്പെയ്യൻ തുടങ്ങി കരീല ഉടനെ മണ്ണാങ്കട്ടയുടെ മുകളിൽ പൊതിഞ്ഞു മഴതീർന്നതിനുശേഷം വീണ്ടും അവർ യാത്രയായി കുറച്ച് കഴിഞ്ഞപ്പോൾ മഴയും കാറ്റും ഒരുമിച്ചുവന്നു.

 

സിനിമയെ സ്നേഹിക്കുന്നവർ ഒരിക്കലും ടോറന്റിൽ വന്നതിനു ശേഷം വാഴ്ത്തരുത് അത് ചിലപ്പോൾ മറ്റൊരു മാത്തന്റെ ജനനം ആകാം.അഞ്ചിൽ എത്ര പത്തിൽ എത്ര എന്ന് പറഞ്ഞു നിലവാരം കുറയ്ക്കുന്നില്ല. ലൂക്ക നിങ്ങളെ നിരാശപ്പെടുത്തില്ല.

--- Sivneeth C Mohan

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration