Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

നാല് പേർക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

11 October 2019 09:39 AM

അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്. കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനേഡ് നൽകിയാണെന്നും മൊഴി നൽകി. അന്നമ്മക്ക് കീടനാശിനി നൽകിയാണ് കൊന്നത്. സിലിയുടെ മകൾക്ക് സയനേഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞു.

ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലിസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരും. ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും കൈമാറാൻ ഡിവൈഎസ്പിക്ക് കളക്ടർ നിർദ്ദേശം കൊടുത്തു. തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്താൽ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. തെളിവെടുപ്പിന് ഹാജരാവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.

ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് ജോളി വ്യക്തമാക്കി. എന്നാൽ, മകളുടെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല സർ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ജോളിയുടെ മറുപടി. ജോളിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നതിനു മുമ്പ് തന്നെ എസ്പി സൈമണും രണ്ട് ഉദ്യോഗസ്ഥരും പതിനഞ്ചു മിനിട്ടോളം സംസാരിച്ചിരുന്നു.

ഈ ഘട്ടത്തിൽ താൻ എല്ലാം പറയാം എന്ന് ഉദ്യോഗസ്ഥരോട് ജോളി സമ്മതിച്ചിരുന്നു. ‘ഇനി ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല.എല്ലാ കുറ്റ സമ്മതവും നടത്തി ശിക്ഷയിൽ ഇളവ് തേടുന്നതാണ് നല്ലത്’ എന്ന ബന്ധുവിന്റെ ഉപദേശ പ്രകാരമാണ് താൻ ഇല്ലാം തുറന്നു പറയാൻ തയാറാവുന്നതെന്നും ജോളി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration