കർണാടകയിൽ വ്യാഴാഴ്ച വിശ്വാസവോട്ട്
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച 11മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് വ്യക്തമാക്കി. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകും.
രാജിയില്‍ ഉറച്ചു നില്‍ക്കുമെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചതോടെ സര്‍ക്കാരിന് വിശ്വാസ വോട്ട് എന്ന കടമ്പകടക്കാന്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.