എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് നൽകി കൈരളി ന്യൂസ് - സിഇഎസ് സർവേ.ബിജെപിക്ക് സീറ്റ് കിട്ടില്ല
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മറ്റു എക്സിറ്റ് പോളുകളെ തള്ളി കൈരളി ന്യൂസ് - സിഇഎസ് സർവേ. എൽഡിഎഫിനും യുഡിഎഫിനും 8 മുതൽ 12 വരെ സീറ്റ് സർവേ പ്രവചിക്കുന്നു.ബിജെപി കേരളത്തിൽ ഇത്തവണ സീറ്റ് ഒന്നും കിട്ടില്ല എന്നും സർവേ വ്യക്തമാക്കുന്നു.തിരുവനന്തപുരത്തു യുഡിഎഫും പത്തനംതിട്ട,വടകര,കൊല്ലം മണ്ഡലങ്ങൾ എൽഡിഎഫും നേടുമെന്നാണ് പ്രവചനം.ബിജെപി 20 മണ്ഡലങ്ങളിലും മൂന്നാമത് ആയിരിക്കും എന്നാണ് സർവേ പറയുന്നത്.
കേരളത്തിലെ ആകെ വോട്ടു വിഹിതത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വളരെ നേരിയ വ്യത്യാസം മാത്രമാണ് പ്രവചിക്കുന്നത്.എൻഡിഎ സഖ്യത്തിന് 16 ശതമാനം വരെ വോട്ട് കിട്ടിയേക്കും.ആലത്തുർ, ആറ്റിങ്ങൽ, കാസർഗോഡ്, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തുമ്പോൾ ഇടുക്കി ഇത്തവണ യുഡിഎഫ് ജയിക്കും എന്നാണ് സർവേ.