കാഷ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കാഷ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരുമെന്നും മോദി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധികളും മുഖ്യമന്ത്രിയും വരും.
ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെയും രാജ്യം മുഴുവനുമുള്ള ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇത് പുതുയുഗപ്പിറവിയാണ്. ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്നു കരുതിയതായിരുന്നു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ തന്റെ സര്‍ക്കാര്‍ അതു മാറ്റി. സര്‍ദാര്‍ പട്ടേല്‍, ബാബ സാഹിബ് അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജയ്പേയി എന്നിവരുടെ സ്വപ്നം ഇതിലൂടെ യാഥാര്ഥ്യമായിരിക്കുന്നെന്നും മോദി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറിന്റെയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമായി. പാക്കിസ്ഥാന് വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്തു. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി, 42000 നിരപരാധികള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരില്‍ പുതിയ യുഗം പിറന്നെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.