Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്

31 May 2020 05:03 PM

കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1241 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration