പ്രളയബാധിത മേഖലകളില്‍ ടൗണ്‍ഷിപ്പ്; തീരുമാനം ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിൽ ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണമാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട.ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
പകൃതിദുരന്തം, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയവമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാനാണ് സാധാരണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം വിനിയോഗിക്കുന്നത്. ഇതില്‍നിന്ന് മാറി പണം മറ്റാവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്ന പതിവില്ല. എന്നാല്‍ അത്തരമൊരു മാറ്റത്തിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് സൂചന.