ലൈഫ് മിഷന് കേസില്‍ സിബിഐക്ക് തിടുക്കം വേണ്ടെന്ന് കേന്ദ്ര മുന്നറിയിപ്പ്
ലൈഫ് മിഷന് കേസില്‍ സിബിഐ തിടുക്കം കാട്ടണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ലൈഫ് മിഷന് കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.
ലൈഫ് മിഷന് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്. എന്നാല്‍, കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.