Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

സംശയിക്കേണ്ട, ലൈഫ് കേന്ദ്രപദ്ധതിയല്ലെന്ന് മുഖ്യമന്ത്രി

29 March 2021 10:17 PM

കണ്ണൂര്‍:കേന്ദ്രത്തില്‍ നിന്നുവരുന്ന ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ ലൈഫ് ഭവനപദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള അവകാശമാണെന്നും ഔദാര്യമോ സഹായമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരിട്ടി, പാനൂര്‍, കണ്ണൂര്‍ സിറ്റി, പുതിയതെരു, തളിപ്പറമ്ബ് ടൗണ്‍ എന്നിവിടങ്ങളിലെ എല്‍.ഡി. എഫ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ലൈഫ് ഏകീകൃത ഭവനപദ്ധതിയാണ്.

തദ്ദേശ വകുപ്പ്, പട്ടികജാതിപട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ വിവിധ പാര്‍പ്പിട പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍, റൂറല്‍ പാര്‍പ്പിട പദ്ധതികളും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യം പ്രധാനമന്ത്രിയേയും അറിയിച്ചതാണ്.

കേരളത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിന് ബാദ്ധ്യതയുണ്ട്.ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും വിഹിതം മാത്രം ഉപയോഗിച്ച്‌ 1,70,427 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ ഓരോ വീടുകള്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നാലു ലക്ഷം രൂപയാണ്.

ലൈഫ് വഴി 2,52,748 വീടുകള്‍ പൂര്‍ത്തിയാക്കി. മാര്‍ച്ച്‌ പത്തുവരെയുള്ള കണക്കുപ്രകാരം മൂന്നു ഘട്ടങ്ങളിലായാണ് ഇവ പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം നാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ജനങ്ങളില്‍നിന്ന് ഉണ്ടാകുന്നു . വലിയ പിന്തുണയാണ് സര്‍ക്കാരിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration