യൂബറിനും സോമറ്റോക്കും എതിരെ ഹിന്ദുത്വ സംഘടനകളുടെ ബോയ്കോട്ട് ക്യാമ്പയിൻ
ഓൺലൈൻ ഭക്ഷ്യ സേവന കമ്പനിയായ സോമറ്റോ വഴി ഓർഡർ ചെയ്ത ആഹാരം കൊണ്ടുവന്നത് ഒരു മുസ്ലിം യുവാവ് ആയതിനാൽ ഓർഡർ ക്യാൻസൽ ചെയ്തു യുവാവിന് മറുപടിയായി സോമറ്റോ തന്നെ നേരിട്ട് രംഗത്ത് എത്തിയിരുന്നു. ഭക്ഷണത്തിനു മതമില്ലെന്നും, ഭക്ഷണം തന്നെയാണ് മതം എന്നുമായിരുന്നു സോമറ്റോയുടെ മറുപടി. ഇതിനു പിന്തുണയുമായി യൂബർ ഈറ്റ്സും എത്തി. എന്നാൽ സോമറ്റോക്കും യൂബറിനും എതിരായി സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ് ചില ഹിന്ദുത്വ ഗ്രൂപ്പുകൾ.
#ZomatoUninstalled, #BoycottUberEats എന്നീ ഹാഷ്ടാഗുഗളോടുകൂടിയാണ് ട്വിറ്ററിൽ ബോയ്കോട്ട് ക്യാമ്പയിൻ നടക്കുന്നത്.