ജയിൽ വിഭവങ്ങൾ ഇനിമുതൽ യൂബർ വഴിയും
പൂജപ്പുര സെൻട്രൽ ജയിലിലെ ഭക്ഷ്യവിഭവങ്ങൾ ഇനി ഓൺലൈനിലൂടെ വീട്ടിലെത്തും. ഓൺലൈൻ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സിലൂടെയാണ് ഭക്ഷ്യവിഭവങ്ങൾ ലഭിക്കുക.ബിരിയാണിയും കപ്പയും ചപ്പാത്തിയും പുട്ടുമടക്കം 12 കോമ്പോ വിഭവങ്ങൾ ലഭിക്കും. ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനം ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർവഹിച്ചു.
വിലയിങ്ങനെ..
- 155 രൂപ കോമ്പോയ്ക്ക് കാൽകിലോ ബിരിയാണി റൈസ്,കപ്പ,മുളക്,രണ്ട് ചപ്പാത്തി,ചിക്കൻ പിരട്ട്,വെള്ളം ബോട്ടിൽ.ചിക്കൻ പിരട്ടിന് പകരം ബീഫ് റോസ്റ്റടങ്ങിയ കോമ്പോയ്ക്കും ഈ നിരക്കുതന്നെ.
- 50 രൂപയ്ക്ക് കപ്പയും മീൻകറിയും95 രൂപയ്ക്ക് മൂന്ന് പൊറോട്ട, രണ്ട് ചപ്പാത്തി, ചിക്കൻ ചാപ്സ്പു.
- പുട്ടും ചിക്കൻ തോരനും 88 രൂപ.
- പുട്ടിനും ചിക്കൻ ചാപ്സിനും 88 രൂപ.
- 4 ഗോതമ്പ് പൊറോട്ടയും ചിക്കൻ തോരനും കൂടി 103 രൂപ.
- ചില്ലി ചിക്കൻ, ചപ്പാത്തി, ചിക്കൻ ഫ്രൈ എന്നിവയ്ക്ക് 100 രൂപ.
- കാൽകിലോ ബിരിയാണി റൈസ്, കപ്പ, മുളക്, ചപ്പാത്തി, ചിക്കൻ പെരട്ട് എന്നിവയ്ക്ക് 143 രൂപ.ചിക്കൻ പെരട്ടിന് പകരം ബീഫ് റോസ്റ്റാണെങ്കിലും 143 രൂപ മതി.
- അരകിലോ ചിക്കൻ ബിരിയാണിക്കും രണ്ട് ചപ്പാത്തിക്കും ചിക്കൻ ഫ്രൈയ്ക്കും കൂടി 155 രൂപ. ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണിയാണെങ്കിലും വില 155