ബി.ജെ.പിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; ബി.ജെ.പി.യ്ക്ക് പകരം ബീഫ്
ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. വെബ്സൈറ്റിന്റെ നിരവധി പേജുകളില്‍ ഹാക്കര്‍മാര്‍ ബീഫ് വിഭവങ്ങളുടെ പാചകവിധികള്‍ ഉള്‍പ്പെടുത്തി. 'Shadow_V1P3R' ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
വെബ്സൈറ്റിന്റെ ഹോംപേജിലെ നാവിഗേഷന്‍ ബാറില്‍ 'ബിജെപി' എന്ന് ഉണ്ടായിരുന്നയിടങ്ങളിലെല്ലാം 'ബീഫ്' എന്ന് ചേര്‍ത്തു. 'എബൗട്ട് ബിജെപി' എന്നത് 'എബൗട്ട് ബീഫ്' എന്നാക്കി മാറ്റി, ' ബിജെപി ഹിസ്റ്ററി' എന്നത് 'ബീഫ് ഹിസ്റ്ററി' എന്നാക്കിമാറ്റി. എന്നാല്‍ ഹോം പേജിലെ മറ്റ് ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതിഭവനിൽ നടക്കുന്നതിനിടെയാണ് ഹാക്കിങ്.