മെട്രോയുടെ കോൺക്രീറ്റ് പാളി കാറിനു മുകളിൽ വീണു; നടി അർച്ചന കവി രക്ഷപെട്ടത് തലനാരിഴക്ക്
കൊച്ചി ; മെട്രോ പാലത്തിൽ നിന്ന് കോൺക്രീറ്റ് പാളി ഇളകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീണു, നടി അർച്ചനാ കവി സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്.നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം.
നടി തന്നെയാണ് സോഷ്യൽ മീഡിയ വഴി ഈ കാര്യം പങ്കുവച്ചത്. കോൺക്രീറ്റ് പാളിയും വീഴ്ചയിൽ തകർന്ന കാറിന്റെ മുൻ ഭാഗത്തിന്റെ ചിത്രങ്ങളും സഹിതമാണ് അർച്ചനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകണമെന്നും കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത് പോലുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.