ഇന്ദിരാഗാന്ധിയെപോലെ താനും കൊല്ലപ്പെട്ടേക്കാമെന്നു കെജ്രിവാൾ
ദില്ലി :ഇന്ദിരാഗാന്ധിയെ പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഇന്ദിരാഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും ഒരുദിവസം കൊല്ലപ്പെട്ടാക്കാം. ബി.ജെ.പി. പിന്നാലെയാണ്. ഒരുനാള്‍ അവര്‍ എന്നെ കൊലപ്പെടുത്തും.തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ബി.ജെ.പി.യെ എല്ലാകാര്യങ്ങളും അറിയിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ഒരു പ്രാദേശികൾ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം.