സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി .ഇതുമൂലം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു .
ന്യൂനമര്‍ദ മേഖല ശനിയാഴ്ചയോടെ ശക്തി പ്രാപിച്ച് വടക്കന്‍ ആന്ധ്ര, തെക്കന്‍ ഒഡീഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് .