Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

07 December 2020 12:20 PM

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിംഗ്ബൂത്തുകള്‍ ഇന്ന് സജ്ജമാകും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.

നിയമസഭയിലേക്കുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. 7271 തദ്ദേശ വാര്‍ഡുകളിലായി ജനവിധി തേടുന്നത് 24,582 സ്ഥാനാര്‍ത്ഥികളും. പരസ്യപ്രചാരണം സമാപിച്ച്‌ നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും മണിക്കൂറുകളാണ് ഇനി. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരു പോലെ വിജയപ്രതീക്ഷയിലാണ്. മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും മുന്നേറ്റമുണ്ടാക്കാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. മികവുറ്റ പ്രകടനവുമായി എസ്ഡിപിഐയും മല്‍സരരംഗത്ത് സജീവമാണ്.

അവസാന മണിക്കൂറിലെ അടിയൊഴുക്കുകളാണ് വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകുകയെന്ന കണക്കുകൂട്ടലില്‍ അവ തടയുന്നതിനുള്ള ജാഗ്രതയിലുമാണ് മുന്നണികള്‍.

കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച്‌ വ്യത്യസ്തമാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം പോളിംഗ് ഉദ്യാഗസ്ഥര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും ഫേസ് ഷീല്‍ഡും നല്‍കും. 9.1 ലക്ഷം എന്‍ 95 മാസ്‌കും ആറ് ലക്ഷം കൈയുറകളുമാണ് വിതരണം ചെയ്യുക. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2.22 ലക്ഷം ഫേസ് ഷീല്‍ഡുകളും പുനഃരുപയോഗിക്കാന്‍ കഴിയുന്ന ഫേസ് ഷീല്‍ഡുകളും നല്‍കും.

പോളിംഗ് ബൂത്തുകള്‍ ഇന്ന് അണുവിമുക്തമാക്കി സജ്ജമാക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

ആദ്യഘട്ട തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി വ്യക്തമാക്കി. 16,968 പൊലിസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. അഞ്ച് ജില്ലകളിലായി 1,722 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലിസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration