യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് നാളെ മുതല്‍ മൂന്ന് മണിക്കൂര്‍ ഉച്ച വിശ്രമം
ദുബായ് : ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലി സമയത്ത് വിശ്രമമനുവദിച്ചുകൊണ്ടുള്ള ഉച്ച വിശ്രമ സമയ നിയമം യു എ ഇയില്‍ നാളെ മുതല്‍ നിലവില്‍ വരും.തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് വരെ വിലക്കുണ്ടാകും. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം.ഉഷ്ണകാലത്ത് തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥം നടപ്പാക്കുന്ന നിയമം യുഎ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹംലിയാണ് പ്രഖ്യാപിച്ചത്.
സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്.