ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യുഎഇയിലേക്കുള്ള സര്‍വീസില്ലെന്ന് എമിറേറ്റ്സ്
ദുബൈ: ജൂലൈ ഏഴുമുതല്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എമിറേറ്റ്സും യാത്ര ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് വരാന്‍ കഴിയില്ല.ഇത്തിഹാദും എയര്‍ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.