ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ
ബുധനാഴ്ച മുതല്‍ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് നിരാശ. ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു.
എന്നാല്‍, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് നിര്‍ത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.