18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല
തിരുവന്തപുരം : ഇന്ന് മുതല്‍ 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍ തീരുമാനം ഈ വിഭാഗത്തിന് വാക്സിന് വിതരണം കൂടുതല്‍ വാക്സിന് അനുവദിക്കാതെ ആരംഭിക്കേണ്ട എന്നാണ്.
18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിന് വിതരണം നിലവില്‍ സംസ്ഥാനത്ത് അനശ്ചിതത്വത്തില്‍ ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് വാക്സിന് മുടങ്ങിയേക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് വാക്സിനേഷന് തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും മുടങ്ങും.
ഇതുവരെ ലഭിച്ചത് 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാനുള്ള വാക്സിനാണ്. ഇത് തന്നെ എല്ലാ ജില്ലകളിലും വിതരണം ചെയ്യാന്‍ പോലും തികയാത്ത അവസ്ഥായാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. കൂടാതെ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും നല്കാന് ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ മൂന്നാംഘട്ട വാക്സിനേഷന് കൂടുതല്‍ വാക്സിന് അനുവദിക്കാതെ ആരംഭിക്കേണ്ട എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.