ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ എബിവിപി ആക്രമണം
ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് മെയ് 1 മുതല്‍ ആരംഭിക്കുകയാണ്. അതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമാണ് വാക്സിനേഷന് ലഭിക്കുന്നത്. കൊവിന്‍ സൈറ്റില്‍ രജിസ്ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു മിനുട്ടില്‍ 27 ലക്ഷം പേരാണ് വാക്സിന് ബുക്ക് ചെയ്തിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
വാക്സിനേഷനായുള്ള രജിസ്ട്രേഷന് തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാല്‍ നാല് മണിയ്ക്ക് ശേഷം കൊവിന്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. കൊവിന്‍ വെബ്സൈറ്റ് കൂടാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സിനായി രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കുക.