Wednesday, April 17, 2024
 
 
⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം
News

വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടി

09 May 2021 08:40 PM

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്കു കൂടുതല്‍ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം വാക്‌സിനേഷന്‍ നടക്കുന്ന സെന്ററുകളുടെ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മതിയായ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കുകയും ബലപ്രയോഗമോ ആള്‍ക്കൂട്ടമോ കൂടാതെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്യും.

ഓരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും അതത് ദിവസം എത്രപേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുവെന്ന വിവരം അതത് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. വാക്‌സിന്‍ സെന്ററിന്റെ ചുമതലയുള്ളയാള്‍ ഇക്കാര്യം ഉറപ്പാക്കണം. ടോക്കന്‍ സംവിധാനവും നടപ്പിലാക്കണം. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ യൂണിഫോം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയോ സന്നദ്ധ സേനാ പ്രവര്‍ത്തകരുടെയോ സേവനം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താം.

വാക്‌സിനേഷന് വരുന്നവര്‍ക്ക് ക്യൂ പാടില്ല. പകരം മുന്‍കൂട്ടി തയ്യാറാക്കിയ ടോക്കണ്‍ നല്‍കി ഇരിക്കുവാനുള്ള സൗകര്യം ക്രമീകരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ചുമതലയുള്ളവര്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട വാര്‍ഡ് മെമ്ബര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാകണം.

ആവശ്യമെങ്കില്‍ വാര്‍ഡുതല സമിതി, വാര്‍ഡുതല വാര്‍ റൂം എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്താം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ വാര്‍ഡുതല വാര്‍ റൂമില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരുതരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും അനുവദിക്കില്ലന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration