ഉത്രയുടേത് കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പൊലിസ് കസ്റ്റഡിയില്‍.
ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെയാണ് ഉത്ര വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചത്.ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. പിന്നീട് കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മകള്‍ക്ക് വിവാഹ സമ്മാനമായി നല്കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായും രക്ഷിതാക്കള്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.