യു.എ.ഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി
യു.എ.ഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്.2020 സെപ്തംബര്‍ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകള്‍ക്ക് പുതിയ തീരുമാനം ബാധകമാകും. അത്തരം വിസക്കാര്‍ക്ക് രാജ്യത്ത് മാര്‍ച്ച് 31വരെ പിഴയൊന്നും നല്‍കാതെ യു.എ.ഇയില്‍ തുടരാം.
ഈ കാലയളവില്‍ ഒളിച്ചോടിയതായി കാണിച്ച് സ്പോണ്‍സര്‍മാര്‍ പരാതിപ്പെട്ടവര്‍ക്ക് പോലും അവരുടെ വിസക്ക് സാധുത ലഭിക്കും.യാത്രാവിലക്കുകളും കോവിഡ് പ്രതിസന്ധികളും കാരണം യു.എ.ഇയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും.