ഇന്ന് ഇന്ത്യയുടെ 88-ാം വ്യോമസേനാ ദിനം
രാജ്യം ഇന്ന് 88-ാം വ്യോമസേനാ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. അതുകൊണ്ടാണ് ഒക്ടോബര്‍ എട്ട് ഇന്ത്യ വ്യോമസേനാ ദിനമായി ആചരിക്കുന്നത്.
ഡല്‍ഹിയിലെ ഇന്‍ഡാന്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനാഘോഷം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും. വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ വ്യോമസേന പുറത്തിറക്കി.
റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമവ്യൂഹത്തിന്റെ ഭാഗമായശേഷമുള്ള ആദ്യ വ്യോമസേനാ ദിനമാണ് ഇന്ന് ആഷോഷിക്കുന്നത്. റഫേലിനൊപ്പം ഇന്ത്യന്‍ ആകാശത്ത് സുരക്ഷയേകുന്ന മിഗും മിറാഷും തേജസ്സും ഇന്ന് ആകാശത്ത് കരുത്ത് പ്രദര്‍ശിപ്പിക്കും.